കുഞ്ഞു കാലുകള്‍ക്ക് പാദുകം നല്‍കിയ പുല്‍ത്തകിടികള്‍..
മറവിയുടെ മൂടല്‍ മഞ്ഞു നീക്കി പിന്നിലേക്ക് നടന്നിറങ്ങുമ്പോള്‍..
നനുത്ത പുല്‍ വിരിച്ച ആ നാട്ടു വഴിയുടെ ഓര്‍മ്മകള്‍ ഉണ്ട് ഇന്നും..
കാലം മഞ്ഞും മഴയും വീഴ്ത്തി ഓര്‍മ്മകളുടെ പിന്നാംപുരതെക്ക്
എടുതെരിയപെട്ട ഒരു പാവം കുട്ടികാലവും..
മഞ്ഞിന്റെ മറ നീക്കി ചങ്കില്‍ കൈ ചേര്‍ത്ത് നടക്കുമ്പോള്‍ കേള്‍ക്കാം
അധികം ദൂരെയോന്നുമല്ലാതെ..
പൂവിളിയും,പൂകുടയും കയ്യിലേന്തിയ
പൂവിളിയും,പൂകുടയും കയ്യിലേന്തിയ
ചന്തമുള്ള ഒരു കുട്ടിക്കാലത്തിന്റെ മര്‍മ്മരം..
കുഞ്ഞു കൂടുകാരിയുടെ പാവാട തുമ്പിലെ
കോന്തന്‍ പുല്ലുകള്‍ പറിച്ചെടുത്ത നിഷ്കളങ്കതയും ...
പകരം അവള്‍ പറിച്ചു എടുത്ത തുംബപൂവിന്റെ പകുതി വാഗ്ദാനം ചെയ്ത
വിശുദ്ധ ബാല്യത്തിന്റെ നൈര്‍മല്യവും ..
ഒരു ചിതലരിച്ച പുസ്തകതാളില്‍ നിറക്കൂട് തീര്‍ക്കുന്ന ഓര്‍മ്മകള്‍ പോലെ ...
ഇന്ന് വരണ്ടുണങ്ങിയ നാട്ടിടവഴിയില്‍ , പാവടതുംബുകള്‍ തലോടാറില്ല..
പരസ്പരം പങ്കു വെയ്ക്കുവാന്‍ തുമ്പ പൂക്കളില്ല ...
എന്തിനു ഒപ്പം കൈ പിടിച്ചു ഉര്ച്ചന്കുഴികള്‍ നടന്നിറങ്ങാന്‍..
പഴയ നീയും , ഞാനും പോലും ശേഷിക്കുന്നില്ല ..
എല്ലാം സ്വപ്നങ്ങളോട് ചാഞ്ഞു കിടക്കുന്ന പഴയ ഓര്‍മ്മകള്‍ മാത്രം..
നിറം മങ്ങി പ്രതിഭലനം തരാന്‍ ആകാത്ത ഒരു പഴയ ഓട്ടുവിളക്ക് പോലെ...









ready to jump while the whole world enjoyed the sleep, no one else was awake, knowing what lies at the bottom of the chosen path, as you felt that cold breeze through your long hair the last time, as you looked around the world and saw everyone else living their lives… were you scared? But If you were, why didn’t you change your mind, how could you do that?