Monday, April 11, 2011

ചിത..



പിതാവിന്റെ ദേഹിക്കു ദേഹത്തില്‍ നിന്ന് മുക്തി നല്‍കി 

സ്വര്‍ഗത്തിലേക്ക് വഴി ഒരുക്കുനത് പുത്ര നിയോഗം 

ഖടികാര ഹൃദയം പോലും ഒരു നിമിഷത്തേക്ക് നിലച്ചു 

കാറ്റിനു  പോലും വേദ മന്ത്രങ്ങളുടെ ഗന്ധം

അന്ത്യ കര്‍മങ്ങള്‍ക്ക് എത്തിയ പുരോഹിതന്‍

പുരാതനമായ ഏതോ കഥയില്‍ നിന്ന് 

അപ്പോള്‍ പുറത്തിറങ്ങിയ കഥാപാത്രത്തെ പോലെ ..

മഞ്ഞു പോലെ ശരീരവും വെളുത്ത താടിയും ഉള്ള വൃദ്ധന്‍,

ചുണ്ടുകളില്‍ മന്ത്രങ്ങളുടെ കാറ്റിളകി

 " അസതോമ സത്ഗമയ..... മൃത്യോമ അമൃതം ഗമയ '' 

വിലാപങ്ങളുടെ വീഥിയില്‍ വിലക്ഷണം പോലെ അത് ഉയര്‍ന്നു കേട്ടു..



Wednesday, April 6, 2011

വാതിലിന്മേല്‍ കൈകള്‍ ഊന്നി തള്ളി തുറന്നപ്പോള്‍ മനസ്സ് ഒന്ന് പിടഞ്ഞു. മാന്ത്രിക സിനിമകളില്‍ കേള്‍ക്കാറുള്ളത് പോലെ ചീവീടുകളുടെ ശബ്ദം .വവ്വാലുകള്‍ ചിറകടിച്ചു ഉയരുന്ന്ന ശബ്ദം മനസ്സില്‍ ഒരു തേങ്ങല്‍ ഉണര്തിയോ? ... ശ്വാസം എടുക്കാന്‍ വിഷമിക്കുനത് പോലെ ഒരു അവസ്ഥ. വാതില്‍ തുറന്നു അകത്തു കയറുമ്പോള്‍ പഴയ ഓര്‍മകളില്‍ നിറം പിടിച്ചു നിന്നിരുന്ന അകതലത്തിനു പകരം തകര്‍ന്നടിഞ്ഞ ചിതലരിച്ച ഒരു മുറിയാണ് കണ്ടത്.. ഓരോ മൂലകളിലേക്ക് നോക്കുമ്പോഴും ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു .
തുളസി തറയും വിളക്കും വെച്ചിരുന്ന നടുമുട്ടത്തില്‍ അതിന്റെ ശേഷിപ്പ് പോലും ഉണ്ടായിരുന്നില്ല  . പകരം കാട് പിടിച്ചു പാമ്പിനും ചേരയ്കും യഥേഷ്ടം അധിവസിക്കാന്‍ അനാഥമായി  കിടക്കുന്നു.
 വലതു വശത്തെ പൂജാമുറിയില്‍ എലികളും നരിചീരുകളും യഥേഷ്ടം വിഹരിക്കുന്നു. പോളിഞ്ഞടുങ്ങിയ പതയപുരയും അടുക്കള പുറവും  നിറം മങ്ങിയ കുട്ടിക്കാലത്തിന്റെ ഓര്‍മകളിലേക് തോളില്‍ ഏറ്റി  കൊണ്ട് പോകുന്ന പോലെ.. ദാരിദ്ര്യത്തിന്റെയും പക്ഷെ നിറഞ്ഞ സന്തോഷത്തിന്റെയും തിരു ശേഷിപ്പുകള്‍.  

വില്പത്രത്തിന്റെയും എഴുത്ത് കുത്തുകള്‍ ഉള്ള കടലാസിന്റെയും കെട്ടു ചുരുട്ടി പിടിച്ചു പടിപ്പുര ഇറങ്ങുമ്പോള്‍ എവിടെ നിന്നോ ഒരു തേങ്ങല്‍ കേട്ടത് പോലെ. കാടിറങ്ങിയ മുറ്റത്തു നിന്ന് പോളിഞ്ഞിലകിയ മച്ചിലേക്ക് നോക്കുമ്പോള്‍ ദാരിദ്ര്യതാല്‍ മരിച്ച ഏതൊക്കെയോ വൃദ്ധ ബ്രാഹ്മണരുടെ ഏങ്ങലടി കേള്‍ക്കാമായിരുന്നു. തേങ്ങലും സങ്കടവും കുലം കുത്തിയൊഴുകുന്ന പടിപ്പുര ഇറങ്ങുമ്പോള്‍  ചവുട്ടി ഇറങ്ങിയ ഒരു പിടി മണ്ണ് പോലും അവനു സ്വന്തം ആയിരുനില്ല.  .. 

Monday, April 4, 2011


dreams....
I again had killed the dreams
where he has missed me 
and above all want me back.
But,The worst are 
the three seconds after waking,
where dreams are still so clean, clear and true,
that you obviously think it is real.
But it is not.