Tuesday, October 1, 2013

യാത്ര

ഉറക്ക ചടവിൽ അവൾ മുഖം പൊത്തി എഴുന്നെറ്റിരുന്നു... മുന്പിലെ നിറങ്ങൾ മുക്കിയ ചുവരിൽ  കൈപാടുകൾ .. അഭിയുടെയും തന്റെയും കൈ പാടുകൾ ആണ് ...   മുറി പെയിന്റ് ചെയ്ത അന്ന് ഒരു കോലാഹലം ആയിരുന്നു. ഭംഗിയായി വയലെട്റ്റ് പെയിന്റ് ചെയ്തതിനു ശേഷം കൈ  നിറങ്ങളിൽ മുക്കി ചുവരാകെ പതിച്ചു.. മോഡേണ്‍ ആർട്ട് !!!  ചിരിയോടെ അവൾ എഴുന്നേറ്റു, വേഗം കുളിച്ചു ഒരുങ്ങിയിരിക്കണം. ഇന്ന് അഭി വരും, ഒരുമിച്ചു പോകാൻ ഉള്ളതാണ്.. കഴിഞ്ഞ കുറെ മാസങ്ങളായി അഭിയുടെ മാത്രം ഓർമകളിൽ എങ്ങനെ തള്ളി നീക്കി എന്ന് അവള്ക്കെ അറിയൂ ... ഒരു മനുഷ്യന് ഇത്രേം ഒക്കെ ഒരാളെ സ്വാധീനിക്കാൻ പറ്റുമൊ...പറ്റും, അഭിക്കു മാത്രേ പറ്റൂ.. ഇന്നലെ രാത്രി ആണ് അഭി വിളിച്ചത് നാളെ വരുന്നുണ്ട് കൊണ്ട് പോകാൻ എന്ന്... രാത്രി എത്ര നേരം സംസാരിച്ചു, എപ്പോ വെച്ചു എന്നൊന്നും ഓര്മ്മ ഇല്ല.. ഒക്കെ ഒരു സ്വപ്നം പോലെ..


ടർക്കി എടുത്തു ബാത്രൂമിൽ കേറി...ഓരോ തുള്ളി വെള്ളവും ദേഹത്ത്ഹു വീഴുമ്പോൾ അവൾക്കു അഭിയുടെ കൈത്തലങ്ങൾ ആണ് ഓര്മ വന്നത്.. പെട്ടെന്ന് പുറകിൽ അഭി  നിക്കുന്ന പോലെ, ഉവ്വ, വെറും തോന്നലാണ്.... വരാറാകുന്നത്തെ ഉള്ളു, വരും എന്ന് പറഞ്ഞ നേരത്തിനു മുൻപേ വന്ന ചരിത്രം ഒരിക്കലും ഉണ്ടായിട്ടില്ല... കരയിചിടെ  ഇന്ന് വരെ എവ്ടെങ്കിലും കൊണ്ട് പോയിടുള്ളൂ... 


അവള് കണ്ണാടിയില നോക്കി, ആറു മാസം തന്നെ വെറും ഒരു പേകോലം ആക്കിയിരിക്കുന്നു. കണ്ണിന്റെ അടിയിൽ നനവ്‌ തീർത്ത ചാലുകൾ വരെ വ്യക്തമായി കാണാം..പക്ഷെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അഭി വരും എന്ന് അവൾക്കു അറിയാമായിരുന്നു... ഒരു വിധത്തിൽ  ക്രീമും കണ്സീലരും ഇട്ടു എല്ലാം മറച്ചു, കണ്ണെഴുതി ഒപ്പിച്ചു.. കൈ വിറയ്ക്കുന്ന പോലെ... ഒരുപാട് നാളായി ഇതൊക്കെ ചെയ്തിട്ട്... 

അലമാരി തുറന്നു, ആദ്യമായി അഭിയെ കണ്ടപ്പോൾ ഇട്ട സൂര്യകാന്തിപൂക്കളുടെ പടമുള്ള ഉടുപ്പ് എടുത്തു ... പഴയതാണ്, എന്നാലും അഭിക്കു ഇത് ഇഷ്ടമാണ്... എല്ലാം ഇട്ടു കണ്ണാടിയ്ക് മുന്നില് വന്നപ്പോൾ പിന്നിൽ ഒരാൾ ... 

അഭീ.. നീ എപ്പോ വന്നു... അമ്മ കണ്ടോ?? ആരെങ്കിലും കണ്ടോ... നോക്ക് ഞാൻ രാവിലെ എല്ലാം തയ്യാറായി ഇരിക്കയാണ്... പോണ്ടേ നമുക്ക്...

ഛെ!! ഒരു മിനുട്ടിൽ എത്ര ചോദ്യമാണ്...
''എനിക്കറിയാമായിരുന്നു നീ വരും എന്ന്... പക്ഷെ ആരും ഞാൻ പറഞ്ഞത് വിശ്വസിച്ചില്ല..സാരമില്ല നീ വന്നല്ലോ... ഇനി ഇവിടെ നിക്കണ്ട.. നമുക്ക് വേഗം പോകാം..''

അഭി ഒന്നും മിണ്ടിയില്ല, അടുത്ത് വന്നു കൈ പിടിച്ചു... കണ്ണ് നിറഞ്ഞിരിക്കണ് .... ''വീണ നമുക്ക് പോകണ്ടേ...'' 

''വേണം, പോകണം.. കാത്തിരിക്കുകയായിരുന്നു ഞാൻ... വാ വേഗം  പോകാം..''

അഭിയുടെ നെഞ്ചോടു ചാഞ്ഞു ഇരികുമ്പോൾ അറിയാതെ കണ്ണടഞ്ഞു  പോകണ പോലെ, സ്വസ്ഥമായി ഉറങ്ങാൻ  കഴിയാറെ ഇല്ല കുറെ നാളായിട്ട്.. കാലിൽ തണുപ്പു ഇരച്ചു കേറുന്നു ... അഭിയെ കൂടുതൽ കെട്ടിപിടിച്ചു ഇരുന്നു... ലോകം അവസാനിക്കും വരെ ഇങ്ങനെ  ഇരിക്കാൻ അയെങ്കിൽ... 

മയക്കം നല്ല രസം പിടിച്ചപ്പോൾ അവൾക്കു കേൾക്കാമായിരുന്നു  അമ്മയുടെ അലര്ച്ച.... എന്താ മോളെ ഈ ചെയ്തത്.... ഈശ്വര...ഈ കുട്ടി എന്താ കാണിച്ചത്‌........

ആരോ കോരി എടുത്തു കൊണ്ട് പോകുമ്പോൾ അവൾ  കാണുന്നുണ്ടായിരുന്നു  അകലെ നിന്ന് കൈ നീട്ടി  വിളിക്കുന്ന അഭിയെ...'' വാ വീണ  വേഗം വാ.. നമുക്ക് പോകണ്ടേ??''

2 comments:

  1. nallathu parayanam enundu..nalla vakkukal onum valya vasham illa...

    ReplyDelete
  2. നന്നായിരുന്നു.പുതിയ എഴുത്തുകൾ കാണുന്നില്ലല്ലോ.

    ReplyDelete