പാതി മയക്കം കഴിഞ്ഞു എഴുന്നേറ്റപ്പോള്‍ കണ്ണിന്റെ അടിയില്‍ നനവ് ചാല് തീര്‍ത്തിരുന്നു... ചിരിയാണ് വന്നത്... ഉറങ്ങുമ്പോള്‍ പോലും കരയാന്‍ വിധിയുള്ള പെണ്ണ്, മന്ദബുദ്ധി... കട്ടിലില്‍ നിന്ന് എഴുനെറ്റു പതിയെ പുറത്തേക്കു ജനല്‍ തുറന്നു...
എവ്ടെന്നോ ഒരു മൂളി പാട്ട് ചുണ്ടില്‍.........
" കൈതോല പായ വിരിച്ചു... പായേല് നിറ പട്ടു പുതച്ചു.. എപ്പോ വരും കാത്തു കുത്താന്‍ നിന്റെ ആങ്ങളമാര് പോന്നോ .. "
ഒരു മഴയോരുക്കത്തിനു എന്നോണം ആര്‍ത്ത് ഉലച്ചു ഒരു ഭ്രാന്തന്‍ കാറ്റു വീശുന്നു ....
പാട്ട് മൂളി പതിയെ ഞാന്‍ തലയിണ പൊക്കി ചാരി കിടന്നു... ഈ പാട്ട് മൂളുമ്പോള്‍ അറിയാതെ നിന്നെ ഞാന്‍ ഓര്‍ത്തു പോകും... അവസാനമായി നിന്റെ മുഖം കയ്യിലെടുത്തു കണ്ണിലേക്കു നോക്കി ഞാന്‍ പാടിയ പാട്ട്.. ചങ്കു പിടയ്ക്കുന്നു...
കൈ പതിയെ നീട്ടി പരതി നോക്കി, ഇവ്ടെങ്ങാനും ഉണ്ടോ?? ഇല്ല..
ഒരിക്കലും ഉണ്ടായിട്ടില്ല... ഒന്ന് എന്നെ മുഖം ഉയര്‍ത്തി നോക്കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച ഒരു സമയത്തും നീ നോക്കിയിട്ടില്ല... നീ അങ്ങനെ ആയിരുന്നു സ്നേഹം കാണിക്കത്തവന്‍...., ............ സ്നേഹം കാണിക്കുമ്പോള്‍ എന്നെ കളിയാക്കുന്നവന്‍.. വളര്‍ത്തു ദോഷം ആണ് എന്ന് പറയുന്നവന്‍... കൈ പിടിച്ചു
നടക്കുവാന്‍ പോലും സമ്മതിക്കത്തവന്‍ .... പക്ഷെ ലോകം നിശബ്ദം ആയിരിക്കുമ്പോള്‍ എന്നെ ഉണര്‍ത്തി കാട്ടിലും പടര്പ്പിലും ഉള്ള മഞ്ഞുത്തുള്ളികള്‍ കാട്ടി തന്നവന്‍.. .....
പടിയിറങ്ങി പോരുമ്പോള്‍ ഇനി തിരിച്ചു ഇല്ല എന്നുറപ്പ് വരുത്തിയിരുന്നു... പോകാന്‍ പാടില്ല.. അപുറത്തു നില്‍ക്കുന്ന നിന്റെ മനസ്സും അതാഗ്രഹിച്ചിരുന്നു... ഒരു കീറ്റ് ഇലയും ചൂടി ആ പടിയിറങ്ങുമ്പോള്‍ നീര് വെച്ച് വീര്‍ത്ത കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു...
പെണ്ണല്ലേ .... പിന്നില്‍ വന്നു ഒന്ന് വിളിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകും... എവിടെ.... ആണല്ലേ അപുറത്തു ജന്മം... പോയി തുലയട്ടെ എന്നും വിചാരിചിരികും...
ചങ്കു പൊള്ളി പുറത്തേക്കു ഒഴുകുന്ന ഈ കണ്ണ് നീര് മാത്രം ഇപോ ബാക്കി ... നീയില്ല, ഞാനില്ല, നമ്മളും ഇല്ല... ഇപ്പോള്‍ അവനും
അവളും മാത്രം.... അവനിങ്ങനെ ആയിരുന്നു.. അതവന്റെ തെറ്റ്... അവളിതയിരുന്നു.. അതവളുടെ തെറ്റ്...
സുഖകരമായ കുളിര്‍കാറ്റു അവിരാമം വീശിയ ഉദ്യാനം ഒന്നും ആയിരുന്നില്ല ഞാനും നീയും തീര്‍ത്തത്... പക്ഷെ അത് ഞാനും നീീയും ആയിരുന്നു.. നമ്മള്‍ ആയിരുന്നു... ഭൂമിയിലെ സകല നിയമങ്ങളും മറന്ന, മറക്കാന്‍ ഇഷ്ടപെട്ട രണ്ടു മനുഷ്യര്‍..........
'' കൈതോല പായ വിരിച്ചു... പായേല് നിറ പട്ടു പുതച്ചു.. എപ്പോ വരും കാത്തു കുത്താന്‍ നിന്റെ ആങ്ങളമാര് പൊന്നോ ... എപ്പോ വരും കാത്തു കുത്താന്‍ നിന്റെ ആങ്ങളമാര് പൊന്നോ ....
ഞാന്‍ പതിയെ ചിരിച്ചു... ഉപ്പുരസം ചുണ്ടില്.... എനിക്ക് പണ്ടേ വട്ടാണല്ലോ...
ചില കാര്യങ്ങള്‍ ഇങ്ങനെ ആണ്... അത് അതാതു നിമിഷങ്ങളില്‍ ജനിക്കുന്നു.. വേഷങ്ങള്‍ ആടി തിമര്‍ക്കുന്നു.. ഇനിയുള്ളതെന്തോ ... അറിയില്ല..
എന്റെ കണ്‍ കോണിലെ തുള്ളി പതിയെ ഞാന്‍ കൈ കൊണ്ട് തുടച്ചു മാറ്റി.... ഉറങ്ങട്ടെ...
ps: ചില നേരം ഉള്ളിലുള്ളത് എഴുതുവാന്‍ വാക്കുകള്‍ പോരാതെ വരും.. ഏതോ.. പാതയോരത്ത് ഞാന്‍ മറന്നു വെച്ച ഒരു സ്വപ്നം ഇതിലുണ്ട് ... എന്നെ അറിയുന്നവര്‍ക്കു അത് മനസിലായിട്ടും ഉണ്ടാകും..