Sunday, November 14, 2010

പടിയിറങ്ങി വരുന്ന കോടി മുണ്ടുകാരനെ തന്നെ അവള്‍ നോകിയിരുന്നു.. വരും എന്ന് അവന്‍ മുന്കൂടി അറിയിച്ചിരുന്നു... കാത്തിരിക്കാതെ ഇരിക്കാന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല... എന്നും അവനു വേണ്ടി കാത്തിരുന്നത് പോലെ.. ഒരു  കെട്ടു പുസ്തകവും താങ്ങി പിടിച്ചു പാടത്തിന്റെ വരമ്പത്ത് നോകി നില്‍കുന്ന നീല യുനിഫോരം ഇട്ട പെന്കുടിയില്‍ നിന്നും താനെത്ര മാറി പോയിരിക്കുന്നു... എണ്ണ ഒലിച്ചിറങ്ങുന്ന മുടിയും തുമ്പിലെ കൊച്ചു ചുവന്ന റിബണ്ണ്‍ ഒക്കെ..അയ്യേ.. അവന്‍ എന്നോട് ഒരു ഭ്രമവും തോന്നാത്തത് വേറൊന്നുമല്ല...
എണ്ണയും തേക്കാതെ മുടിയും ചെമ്പിപിച്ചു നടക്കുന്ന ഏക്‌ ദോ തീന്‍ പാട്ടിലെ പെണ്നിനോടയിരുന്നു അവനു കമ്പം.. ശനിയാഴ്ച വൈകിട്ട് ചിത്രഹാര്‍ കാണാന്‍ വരുമ്പോള്‍ അവന്‍ ആ പെണ്ണിനെ ഒരു ആരധനോയോടെ നോകിയിരികുന്നത് ഞാന്‍ കണ്ടിടുണ്ട്..ശ്രെധിചിടുമുണ്ട്..
പക്ഷെ എന്ത് പറഞ്ഞിട്ടും കാര്യമില്ല.. കാശില്ലാത്ത വീടിലെ പെങ്കൊച്ചുങ്ങള്‍ ആണ്  എണ്ണ  തേകാതെ നടകുന്നത് എന്നാണ് അമ്മൂമ്മ പറയുന്നത്.. എണ്ണ തെകാതെ വിടൂല്ല.. ഇത് ഞാന്‍ അവനോടു പറഞ്ഞപോള്‍ .. അത് സ്റ്റൈല്‍ ആണ് പോലും.. നാട്ടിന്‍പുറത്തെ കൂര പെണ്ണിന് ഇതൊന്നും അറിഞ്ഞുട എന്ന്..അവന്‍ വല്യവധിക്ക്  ബോബയില്‍ പോകുമെന്നും അവടെ ഈ ജാതി കുറെ ഇന്ടവുമെന്നും പറഞു.. അവടത്തെ പെന്കുടികല്‍ക്കൊക്കെ പൂവന്പഴതിന്റെ നിറമാണ്‌ പോലും... ചിരിക്കുമ്പോള്‍ കവിള്‍ ചുവന്നു വരുമത്രേ.. അന്ന് ഞാന്‍ എത്ര നേരം കണ്ണാടിയുടെ മുന്നില്‍ നിന്ന് ചിരിച്ചു നോകിയെന്നോ.. എന്തോ എനിക്ക് മാത്രം എന്താണ് ഈ സവിശേഷതകള്‍ ഒനും ഇലാത്തത് എന്ന് ഞാന്‍ ഏറെ നേരം അല്ഭുതപെടിടുണ്ട്..
അവനില്‍ ഒരു കൌതുകവും വളര്‍ത്തിയെടുക്കാന്‍ ഈ നാട്ടിന്‍പുറത്തെ കൂറ പെണ്ണിന് കഴിഞ്ഞിരുന്നില്ല..

എന്താടി എത്ര ആലോചന എന്ന് ചോദിച്ചു വന്ന വെളുത് മെലിഞ്ഞ താടിക്കാരന്‍ പയ്യന് പണ്ടത്തെ ആ മാധുരി ദിക്ഷിതിനെ ആരാധനയോടെ നോകി ഇരുന്ന പയ്യനുമായി ഒരു ചേര്‍ച്ചയും ഇല്ലായിരുന്നു ... ഉണ്ട കണ്ണും ചിരിയും മാത്രം ഉണ്ട് അതുപോലെ തന്നെ...

ബാല്യകാല സുഹൃത്തിനെ എവിടെയോ കൈമോശം വന്നു പോയപോഴും ഒരികളും ചിന്തിചിരുന്ന്നില്ല വീണ്ടും കണ്ടെടുക്കാന്‍ കഴിയും എന്ന്.. പുത്തന്‍ പുരയിലെ അമ്മുക്കുട്ടി പാവാടയില്‍ നിന്ന് ചുരിദാറും ചുരിദാറില്‍ നിന്ന് ജീന്‍സും ടോപും ഒക്കെ ആയതും നെയ്തുശാലപടി കണ്ട മാറ്റം . നെയ്തുശാലപടിക്കും മാറ്റങ്ങള്‍  ഉണ്ടായി.. മുക്കിലും മൂലയിലും മൊബൈല്‍ ടവെരുകളും..ഇന്റര്‍നെറ്റും ....
എന്ജിനീരിംഗ് ചെന്ന് ചേര്‍ന്ന വര്ഷം എല്ലാവരും ഒരു ഇമെയില്‍ id  ഇന്ടക്കണം എന്ന്നു പറയുംബോലോന്നും പഴയ കളികൂടുകരനെയോ അവനോടൊപ്പം കളിച്ചു നടന നാളുകലോ ള്ളില്‍ വന്നിരുന്നില...
ജിമെയില്‍  നിന്നും ഓര്‍കുടിലെകും പതുകെ ഫസിബൂകിലെകും കടന്നു കൊണ്ടിരുന്നപോഴും ഒരികല്‍ പോലും എന്തോ എന്റെ ചിത്രഹാര്‍ ചെക്കന്‍ മനസിലേക് വന്നില.. പുതിയ കൂടുകരന്മാരും പഴയ കൂടുകരികളും.. ഒരു തിരകെരിയ ലോകത്തേക് പഴ്തുകെ നടന്നു കേറി...
'' നെയ്തു ശാലപടി യിലെ പഴയ എല്‍ .പി  സ്കൂളില്‍ പഠിച്ച അമ്മു അല്ലെ'' എന്ന ഒരു പേര്‍സണല്‍ മെസേജ് ഫേസ് ബുക്കില്‍ വന്നപ്പോള്‍ എന്നില്‍ നഷ്ടപ്പെട്ട് പോയ പഴയ ബാല്യവും കളികൂടുകാരനും സ്വപ്നങ്ങളും
എല്ലാം ഒരു നിമിഷം കൊണ്ടന്നു പൂത്ത്‌ പൂവിട്ടത് ...

ആ നിമിഷം മുതല്‍ ഇതാ ഇത് പറയുമ്പോള്‍ പോലും നീ എന്നില്‍ ഉണ്ട്... നിന്റെ കളിയും ചിരിയും... നിന്റെ പെണാവാന്‍  കൊതിച്ചു... നിനക്ക് കറുത്ത പൊട്ടു തോറ്റ നീണ്ട മുടിയുള്ള പെണ്കുടിയെ ആണ് ഇഷ്ടം എന്ന് പറഞ്ഞതില്‍ പിന്നെ ഞാന്‍ ആദ്യമായി കറുത്ത പൊട്ടു തൊടുന്നത്...
അവധിക് നീ നാട്ടില്‍ വരുന്നു എന്ന് പറഞ്ഞ അന്ന് മുതല്‍ തുടങ്ങിയതാണ് ഈ കാത്തിരുപ്പ്... നീ എന്റെ തൊട്ടരുകില്‍ ഉണ്ട് ഇപ്പോള്‍... എന്റെ കൈ നീടിയാല്‍ തൊടാവുന്ന അത്രടുത്തു... എന്നിടൂമ് എന്റെ കാത്തിരുപ് തുടരുകയാണ്... നീ എന്നെ എന്താ കണ്ടെടുകാതെ പോകുനത് ... എന്ന്നെ നീ എന്താ അറിയാത്തത്.. അതോ അറിഞ്ഞിട്ടും അറിയാതെ പോകുന്നതോ.... എന്നെ വിഷമിപ്പികതിരിക്കാന്‍  നടിക്കുനതോ

2 comments:

  1. കഥ നന്നായിറ്റൊണ്ട് പക്ഷെ കഥാനായിക വല്ലാത്ത ഒരു പ്രതീക്ഷയിലാണ്. ജീവിതത്തില്‍ ഓടി തളര്‍ന്നു നായകന്‍ തിരികെ നാട്ടില്‍ എത്തുമ്പോള്‍ നായികയുടെ കല്യാണം മറ്റൊരുവനും ആയി തീരുമാനിച്ചതരിഞ്ഞു ദുഖികുന്ന നായകന്‍ അല്ലെ നല്ലത്,.

    ReplyDelete